Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെങ്ങ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.

15 Apr 2024 18:47 IST

UNNICHEKKU .M

Share News :

മുക്കം: കട്ടാങ്ങൽ - ഓമശ്ശേരി റോഡിൽ മലയമ്മ പെട്രോൾ പമ്പിന് സമീപം റോഡരികിലെ തെങ്ങ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പുതിയപറമ്പത്ത് ഖദീജ എന്നവരുടെ പറമ്പിലെ തെങ്ങ് 11 KV ലൈനിലേക്ക് മുറിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റ് അടക്കം പൊട്ടിവീണു ഗതാഗതം തടസ്സപ്പെട്ടു. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ എം.സി സജിത്ത് ലാൽ, കെ. അഭിനേഷ്, വി. സലീം, ടി.പി. ഫാസിൽ അലി, ആർ. വി. അഖിൽ, കെ. എസ്. വിജയകുമാർ എന്നിവർ ചേർന്ന് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Follow us on :

More in Related News