Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിൽ 1.5 ലക്ഷം പ്രമേഹബാധിതർ

14 Nov 2024 20:28 IST

CN Remya

Share News :

കോട്ടയം: ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം സംരക്ഷിക്കാൻ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കായി കോട്ടയം ജില്ലാതല സൂംബ ഡാൻസ് സംഘടിപ്പിച്ചു. മത്സരത്തിൽ ഡോ. സൗമ്യ സദാനന്ദന്റെ നേതൃത്വത്തിലുള്ള പൈക കുടുംബാരോഗ്യകേന്ദ്രം വിജയികളായി. ഡോ. വിജിലക്ഷ്മിയുടെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രി രണ്ടാം സ്ഥാനവും ഡോ. സൗമ്യ ജോർജിന്റെ നേതൃത്വത്തിൽ പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക്തല വിജയികളായ 23 ടീമുകളാണ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. 

പ്രമേഹദിനത്തോടനുബന്ധിച്ച് പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു നിർവഹിച്ചു. ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ മുഖ്യാതിഥിയായി. 

ആരോഗ്യവകുപ്പ് കഴിഞ്ഞ വർഷം ജില്ലയിലെ എല്ലാ വീടുകളും സന്ദർശിച്ച് 30 വയസിന് മുകളിലുള്ളവരിൽ നടത്തിയ ശൈലി സർവേ പ്രകാരം ജില്ലയിൽ 1.5 ലക്ഷം പ്രമേഹബാധിതരുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. എൻ വിദ്യാധരൻ പറഞ്ഞു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News