Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂട്ടറും മിനി പിക്ക് വാനും കുട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

07 Oct 2024 21:56 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: സ്കൂട്ടറും മിനി പിക്ക് വാനും കുട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുഴിക്കോൽ വാരിയത്ത് ഷോജി ജോസഫ് (40) ണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറോടെ പെരുവ തലയോലപ്പറമ്പ് റോഡിൽ കുറുവേലി പാലത്തിന് സമീപം വച്ചാണ് അപകടം. കിയ കാർ ഷോറൂമിലെ ജീവനക്കാരനായ ഷോജി ജോലി കഴിഞ്ഞ് വരുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന പിക് അപ് വാനിൽ ഇടിക്കുകയായിരുന്നു. 15 മിനിറ്റോളം റോഡിൽ കിടന്ന ഷോജിയെ പോലീസ് എത്തിയാണ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇയാൾ കോഴിക്കോട് സ്വദേശിയാണ്. ജോലി സംബന്ധമായി പുഴിക്കോൽ താമസിച്ചു വരുകയായിരുന്നു. ഭാര്യ കുറവിലങ്ങാട് വെമ്പള്ളി സ്വദേശി അനുമോൾ ഏകമകൾ അയറി (3) .

Follow us on :

More in Related News