Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 21:23 IST
Share News :
കോട്ടയം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയും. പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത്. കുവൈത്തിൽ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ മരിച്ച സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സഹോദരനായ ഫെബിനും കുവൈറ്റിലുണ്ട്. ഇടിമണ്ണിൽ സാബു ഫിലിപ്പ്, ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ. നെടുംകുഴി ആർഐടിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ. കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരങ്ങൾ ഫെബിൻ, കെവിൻ.
കുവൈത്തിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ, മരണസംഖ്യ ഇനിയും ഉയർന്നേക്കും. കുവൈറ്റ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ അമ്പതിലധികം പേരിൽ മൂപ്പതോളം പേർ മലയാളികൾ. 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 11 മലയാളികളാണ്. ആറ് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം (29) കൂടാതെ കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരേയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്
നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ഷെബീർ, രജിത്ത്, അലക്‌സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ആളുകൾ നല്ല ഉറക്കത്തിലായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.