Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 12:00 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമക്കായി കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ എല്ലാ ക്കുട്ടികളെയും, റാങ്ക് ഹോൾഡേഴ്സിനെയും ആദരിച്ചു അനുമോദിച്ചു,
അനുമോദന ചടങ്ങ് കെ.എം അഭിജിത് ( കെ. എസ്. യു മുൻ സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം നിവഹിച്ചു, ജിഹാദ് സി.കെ ( യൂത്ത് കോൺഗ്രസ്സ് കൊണ്ടോട്ടി മുനിസിപ്പൽ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു, ലുക്മാൻ കാരി (യൂത്ത് കോൺഗ്രസ്സ് വൈസ് മുനിസിപ്പൽ പ്രസിഡന്റ്) സ്വാഗതം പറഞ്ഞു, മിവാ ജോളി (കെ.എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ) മുഖ്യ പ്രഭാക്ഷണം നിർവഹിച്ചു, അമൽ ഇക്ബാൽ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. നിത ഷഹീർ സി.എ ( കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ), അഹമ്മദ് കബീർ പുളിക്കൽ ( ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്), ദാവൂദ് കുന്നംപള്ളി ( മുനിസിപ്പൽ കോൺഗ്രസ്സ് പ്രസിഡന്റ് ), നബീർ കുട്ടൻകാവിൽ (ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് ), അബീന പുതിയറക്കൽ ( മഹിളാ കോൺഗ്രസ്സ് മുനിസിപ്പൽ പ്രസിഡന്റ് ), സുഹൈൽ ടി.പി ( കെ. എസ്.യു മുനിസിപ്പൽ പ്രസിഡന്റ് ) എന്നിവർ ആശംസകൾ അറിയിച്ചു അരവിന്ദ് ഗോഷ് (മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ) നന്ദി അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.