Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ വൈക്കത്തെ ചിന്ന മിടുക്കനെ ജന്മനാട്ടിൽ മെയ് 12ന് ആദരിക്കുന്നു.

10 May 2024 17:49 IST

santhosh sharma.v

Share News :

വൈക്കം: ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ വൈക്കം

ചെമ്പ്തെക്കേച്ചിറ ഗിരിഷിന്റെയും ചിഞ്ചുവിന്റെ യും മകനും. കാക്കനാട് ജെംസ് മോഡേൺ അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രേയസ്സിനെ

ജന്മനാട്ടിൽ മെയ് 12ന് ആദരിക്കുന്നു.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ കാമ്പെയിനിലാണ് ശ്രേയസ്സിൻ്റെ അപൂർവ നേട്ടം. ഇന്ത്യ ബുക്ക്സ്ഓഫ് റെക്കാഡ്‌സിലും ഇടംനേടി ഗിന്നസ് റിക്കാഡ് സിന്റെ പരിഗണനയിലുമാണ് ഈ പതിമൂന്ന് കാരൻ. നാസയുടെ സഹകരണത്തോടെ കണ്ടെത്തിയ 800 ലധികം ഛിന്ന ഗ്രഹങ്ങളിൽ രണ്ടെണ്ണമാണ് ശ്രേയസിന്റെ ക്രെഡിറ്റിലുള്ളത്. കട്ടിക്കാലം മുതലേ ആസ്ട്രോളജിയിൽ തത്പരനായിരുന്ന ശ്രേയസ്. 2021 ൽ നാസയുടെ ഇ റിസർച്ച് ടീമിൽ അംഗമായി. തു ടർന്ന് 2022ൽ നാസയുടെ സിറ്റിസൺ സയന്റിസ്റ്റായി. മാസ് ഇന്ത്യ ഒബ്‌സർവേഷൻ ടീം ആയ മിൽക്കി വേ എക്സ്പ്ലോറർ ടീം അംഗ മായി പ്രർത്തിക്കുമ്പോഴാണ് ശ്രേയസ് രണ്ട് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്. ഈ വർഷം ജനുവരിയിൽ തുടങ്ങിയ കാമ്പയിനിൽ ഫെ ബ്രുവരി 5 മുതൽ 29 വരെ നടത്തിയ റിസർച്ചി ലാണ് ശ്രേയസിന്റെ നേട്ടം. 12ന് ഉച്ചയ്ക്ക് 2 ന് ഏനാദി ടാഗോർ മെമ്മോറിയൽ വയനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല മന്ദിരത്തിൽ വച്ച് അനുമോദനവും സ്വീകരണവും നൽകും. വയനശാല പ്രസിഡൻ്റ് എസ്. ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സ്വീകരണ സമ്മേളനം വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് സാബു പി.മണലോടി മുഖ്യ പ്രഭാഷണം നടത്തും.



Follow us on :

More in Related News