Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 12:34 IST
Share News :
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി
പറവൂർ: വരാപ്പുഴ എവർഗ്രീൻ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി ''കൈത്താങ്ങിൻ്റെ'' സംസ്ഥാന തല ഉദ്ഘാടനം വരാപ്പുഴ ചിറക്കകം ഗവ. യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
വരാപ്പുഴ പഞ്ചായത്തംഗം എം എം അനിൽകുമാർ അധ്യക്ഷനായി. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം എൻ ഗിരി, എവർഗ്രീൻ സൊസൈറ്റി സെക്രട്ടറി കെ എസ് ഹീര, ചെയർമാൻ പി നളിന പ്രഭ, പ്രസിഡൻ്റ് ജോൺ വർഗ്ഗീസ്, ചിറക്കകം സ്കൂൾ പ്രധാനാധ്യാപിക ലാജി വർക്കി എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിൽ നാല് ഗവ.സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകുമെന്ന് എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.