Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 21:22 IST
Share News :
കടുത്തുരുത്തി: ജൂൺ 1 ലോക ക്ഷീരദിനമായി ആചരിച്ചു
ജൂൺ ഒന്ന് ലോക ക്ഷീരദിനത്തിൽ മാഞ്ഞൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ പ്രസിഡന്റ - ജോസ് കുടിലിൽ പതാക ഉയർത്തി സെക്രട്ടറി സിബി, ബിജു ഓരത്തേൽ, പൗളിൻ ഗർവ്വാസിസ് , ജോർജ് പാപ്പനശേരി , v.vചന്ദ്രൻ സംഘം ജീവനക്കാരും കർഷകരും പക്കെടുത്തു .
ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും പ്രാധാന്യവും ഓർമ്മപ്പെടുത്തികൊണ്ട് ജൂൺ 1 ലോക ക്ഷീരദിനമായി ആചരിച്ചു. ക്ഷീരമേഖല
ഗുണമേന്മയുള്ള പാൽ ഉത്പാദിപ്പിക്കുന്നതിനായി എറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ്
പ്രർത്തിക്കുന്നത്. ഉത്പാദനചെലവിനാനുപാതിക
മായി വില ലഭിക്കാതിരിക്കുമ്പോൾ കർഷകർ
പശുവളർത്തലിൽ നിന്നും പിൻവാങ്ങുന്നത്
ക്ഷീരമേഖല നേരിടുന്ന ഏറ്റവും വലിയ
പ്രതിസന്ധിയാണ്. കാലിത്തീറ്റയുടെ
വിലവർധനവും കാലാവസ്ഥയിലെ
വ്യതിയാനങ്ങളുമെല്ലാം ക്ഷീരകർഷകർക്ക്
തിരിച്ചടിയാവുമ്പോൾ ആവശ്യകതയനുസരിച്ച്
പാൽ ലഭ്യമാവാത്തതും പ്രശ്‌നമാവുകയാണ് .
പോഷകഗുണമുള്ള ഉത്തമമായ ഭക്ഷ്യ
വസ്‌തുവായ പാലിൻ്റെ ഉത്പാദനം
വർധിപ്പിക്കേണ്ടതാവശ്യമാണെന്ന
തിരിച്ചറിവിൽ ഏറെ പ്രോത്സാഹനങ്ങൾ
സർക്കാർ നൽകുന്നുണ്ട് . എന്നാൽ
കഷ്‌ടപ്പാടുകൾക്കനുസൃതമായ വരുമാനം
ലഭിക്കുന്നില്ലെന്ന പരാതിയാണ്
കർഷകർക്കുള്ളത്. ഈ പ്രതിസന്ധികളെ
അവഗണിച്ച് പശുവളർത്തലിൽ
ഏർപ്പെടുകയും തുച്ഛമായ വരുമാനം
മാത്രമെയുള്ളുവെങ്കിലും ആത്മാർത്ഥമായ
പരിചരണം പശുക്കൾക്ക് നൽകുകയും
ചെയ്യുന്ന കർഷകരാണ് ഓരോ ക്ഷീര
ദിനത്തിലും ആദരിക്കപ്പെടുന്നത്.
Follow us on :
Tags:
More in Related News
Please select your location.