Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം തുടങ്ങി

02 May 2024 22:02 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 4510 അധ്യാപകർക്കാണ് ഓഗസ്റ്റ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം.

അക്കാദമിക മൂല്യം ചോർന്നുപോകാതെയും ഉത്തരവാദിത്തത്തോടെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വർദ്ധിച്ചിരിക്കുകയാണെന്ന് ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. ലാപ്ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ കൈറ്റ് നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കും. കൈറ്റിന്റെ വിദഗ്ധസമിതി പരിശോധിച്ച് നിർദേശിക്കുന്ന എ.ഐ. ടൂുളുകളായിരിക്കും അതത്‌സമയങ്ങളിൽ പരിശീലനത്തിന് ഉപയാഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുന്നതിനും റിസോഴ്സുകൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും

പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകും. മേയ് മാസത്തിൽ കൂടുതലും ഹയർ സെക്കൻഡറി അധ്യാപകർക്കായിരിക്കും പരിശീലനം. ഇതിന് കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. സെപ്റ്റംബർ-ഡിസംബർ മാസങ്ങളിലായി പ്രൈമറി

അധ്യാപകർക്കും പരിശീലനം നൽകും.




Follow us on :

More in Related News