Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടയ്ക്കിടെ വൈദ്യുതി പോകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈദ്യുതി ഓഫീസ് ഉപരോധിച്ചു

30 Apr 2024 12:17 IST

Prasanth parappuram

Share News :

അങ്കമാലി: കടുത്ത ചൂടിനിടയിൽ രാത്രി ഇടയ്ക്കിടെ വൈദ്യുതി പോകുന്നതിൽ പ്രതിഷേധിച്ച് ആലുവ തോട്ടക്കാട്ടുകര നിവാസികൾ രാത്രി വൈദ്യുതി ഓഫീസ് ഉപരോധിച്ചു മേഖലയിൽ രാത്രികാലങ്ങളിൽ വൈദ്യുതി പോകുന്നത് പതിവാണ്. ഇതാണ് നാട്ടുകാരെ പ്രകോപിച്ചത്.ആളുകൾ കുടുംബമായിട്ടാണ് ഓഫീസിലേക്ക് എത്തിയത്. ഫീഡർ തകരാറിലായതിനാലാണ് വൈദ്യുദി പോകുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഇത് ഇവരുടെ സ്ഥിരം പല്ലവിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2 മണിവരേ ആളുകൾ ഓഫീസ് പരിസരത്ത് തന്നെ നിന്നു. പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകരുടെ തീരുമാനം



Follow us on :

More in Related News