Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 16:27 IST
Share News :
ചേനോത്ത് ഗവ. എൽ.പി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. മൂന്ന് ക്ലാസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, ഐ.ടി ലാബ്, ലൈബ്രറി എന്നിവയടങ്ങിയ കെട്ടിടം എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിനു വേണ്ടി നിർമ്മിച്ച ചുറ്റുമതിൽ, ഗേറ്റ്, ഗ്രൗണ്ട് ഇൻറർലോക്ക് എന്നിവയുടെ സമർപ്പണവും എംഎൽഎ നിർവ്വഹിച്ചു. ചിത്രകലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ ചിത്രങ്ങൾ വരച്ച് ശിശു സൗഹൃദമാക്കിയ ക്ലാസ് മുറികളും ചുറ്റുമതിലും ശ്രദ്ധേയമായ കാഴ്ചാ അനുഭവമായി.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ്, ബി.പി.സി ജോസഫ് തോമസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ധീഖ്, ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ്, കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ അബ്ദുൽ നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി അബ്ദുറഹിമാൻ, സബിത സുരേഷ്, മുൻ എ.ഇ.ഒ കെ.ജെ പോൾ, ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ ധന്യ, ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ, പി.ടി.എ പ്രസിഡണ്ട് പി അജേഷ്, കെ ശശീധരൻ , സി ഗംഗാധരൻ നായർ, എം അബ്ദുൽ ഗഫൂർ, എൻ അജയകുമാർ, പി.ടി അശോകൻ, ടി ജനാർധനൻ, പി സത്യാനന്ദൻ, സി രാജൻ, കെ.ടി സൽമാൻ, ഇ ചന്ദ്രശേഖരൻ, സിനി മാധവൻ, കെ.പി നൗഷാദ്, പ്രീത പീറ്റർ, അശ്വതി എൻ നായർ, മിസ്രിയ, ധനില, അനഘ, എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.