Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 19:16 IST
Share News :
2024 ഒക്ടോ.ബർ 25, 26 തീയതികളിൽ കുന്ദമംഗലത്ത് നടക്കുന്ന ജില്ലാ ശാസ്ത്രമേളക്ക് ഒപ്പം കോഴിക്കോട്,വയനാട് ജില്ലകളുടെ വി എച്ച് എസ് ഇ വിഭാഗം വിദ്യാർത്ഥികളുടെ വൊക്കേഷണൽ എക്സ്പോക്കും കരിയർ ഫെയറിനും 25 ന് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമാവും.
39 ഓളം കോഴ്സുകളുടെ 40 ഓളം വൈവിധ്യമാർന്ന സ്റ്റാളുകളുമായി കോഴിക്കോട് വയനാട് ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ 40 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള മുന്നൂറോളം ശാസ്ത്ര പ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. പ്രദർശനവും വിധി നിർണ്ണയ ശേഷം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും സ്റ്റാളുകളിൽ ഒരുക്കുന്നതാണ്. അക്കാദമിക്, കരിക്കുലം, പ്രോഫിറ്റബിൾ, മാർക്കറ്റബിൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾ മത്സരിക്കുന്നത്. മേഖലാതലത്തിൽ വിജയികളാവുന്ന ടീമിന് സംസ്ഥാന തല വൊക്കേഷണൽ എക്സ്പോയിൽ പങ്കെടുക്കാൻ അർഹത ലഭിക്കുന്നതാണ്. കരിയർ ഫെയറിൻ്റെ ഭാഗമായി കരിയർ കൗൺസിലിംഗ്, പ്രദർശനം, കരിയർ സെമിനാർ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ നൂതനവും വൈവിധ്യപൂർണ്ണവുമായ നിരവധി പ്രൊജക്ടുകളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്നതാണ്. വിധി നിർണ്ണയ ശേഷം വിൽപ്പന ഉണ്ടായിരുക്കുന്നതാണ് എന്നതും മേളയിലുടനീളം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും യാതൊരു നിയന്ത്രണവും ഇല്ലാത്ത സൗജന്യ പ്രവേശനം ലഭ്യമാണ് എന്നതും എക്സ്പോ യുടെ മാത്രം പ്രത്യേകതയാണ്.
മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു. പരിപാടി നടക്കുന്ന രണ്ട് ദിവസങ്ങളിലും കോഴിക്കോട് വയനാട് ജില്ലകളിലെ വിദൂര മേഖലകളിൽ നിന്നും എത്തുന്ന മൽസരാർത്ഥികൾക്കും എസ്കോർട്ടിംഗ് സ്റ്റാഫിനും ഉൾപ്പെടെ ആവശ്യമായ എല്ലാ ഒരുക്കങ്ങളും വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള 2024 ഒക്ടോബർ. 25കാലത്ത് 10 ന് ഉദ്ഘാടനം ചെയ്യുന്നു. ജനപ്രതിനിധികൾ, സാംസ്ക്കാരിക നായകൻമാർ , ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
കാലത്ത് 9 മണിക്ക് രജിസ്ട്രേഷൻ നടപടിക്രമങ്ങളോടെ തുടങ്ങുന്ന മേള 10 മണിക്ക് ഉദ്ഘാടനവും തുടർന്ന് വിവിധ സ്റ്റാളുകളിൽ നാല് വ്യത്യസ്ത കാറ്റഗറികളിലായി ക്രമീകരിക്കുന്ന പ്രൊജക്ടുകളും ഉത്പന്നങ്ങളും അതത് മേഖലകളിലെ വിദഗ്ദ്ധരുടെ വിധി നിർണ്ണയത്തിനു ശേഷം രണ്ടാം ദിനം കാലത്തു മുതൽ പ്രദർശന വിപണന മേളയായി മാറുന്നതാണ്.ശനിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ: പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന കരിയർ സെമിനാർ പ്രശസ്ത കോളമിസ്റ്റും കരിയർ വിദഗ്ദനുമായ അൻവർ മുട്ടാഞ്ചേരി നയിക്കും. കരിയർ കൗൺസിലിംഗിന് കരിയർ വിദഗ്ദരായ അബ്ദുൽ ഗഫൂർ, ഹാരിസ് .സി, മെഹബൂബ് അലി.എ.പി തുടങ്ങിയവർ നേതൃത്വം നൽകും. എക്സ്പോ സമാപന സമ്മേളനം ഒക്റ്റോബർ
26ന് വൈകുന്നേരം 3.30 ന് നടക്കും.ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും സമാപനചടങ്ങിൽ സംബന്ധിക്കുന്നതാണ്.
Follow us on :
More in Related News
Please select your location.