Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 16:49 IST
Share News :
തിരൂരങ്ങാടി : കുടിവെള്ള പദ്ധതി
ക്കായി റോഡ് പൊളിച്ചതിനാൽ കുളവും റോഡും ഒന്നായി. തിരൂരങ്ങാടി നഗരസഭയിലെ കരിപറമ്പ് അരീപ്പാറയിലാണ് ജനജീവിതം ദുസ്സഹമായി മാറിയത്. ഇതിനാൽ തന്നെ നാട്ടുകാർ കടുത്ത പ്രയാസത്തിലാണ്. കല്ലക്കയം പമ്പ് ഹൗസ് മുതൽ കരിപ്പറമ്പിലെ പൊടിമില്ല് വരെയുള്ള റോഡിലാണ് നിലവിൽ കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചിട്ടുള്ളത് മൂന്നുമാസത്തിലധികമായി ഈ റോഡ് വെട്ടിപ്പൊളിച്ചിട്ട്. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
അരിപ്പാറ മസ്ജിദിനും മദ്റസക്കും സമീപത്തെ റോഡിൽ വാനം കറുത്താൽ വെള്ളക്കെട്ട് രൂപപെടുന്നുണ്ട്. മാത്രവുമല്ല ഇതുവഴിപോകുന്ന വാഹനങ്ങൾ ചളിയിൽ പൂണ്ടുപോകുന്നത് സ്ഥിരം കാഴ്ചയാണ്. ഈ വഴി ദിനേനെ കടന്നുപോകുന്ന സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ്
പൈപ്പിടലിൻ്റെ മെല്ലെ പോക്ക് കാരണം പ്രയാസം നേരിടുന്നത്. ഇതിനാൽ വാഹനങ്ങൾ കിലോമീറ്ററുകൾ വഴിതിരിച്ചുവിട്ടാണ് യാത്രചെയ്യുന്നത്. മേയ് 30 മുതലാണ് റോഡ് അടച്ചു പൈപ്പിടൽ തുടങ്ങിയത്. എന്നാൽ, പൈപ്പിന്റെ ലഭ്യത ഇല്ലാത്തതിനാൽ പണി പാതിവഴിയിൽ ഇട്ടിരിക്കുകയാണ്.
കരിപ്പറമ്പ് മുതൽ തൃക്കുളം ട്രീറ്റ്മെൻ്റ് പ്ലാൻ്റ് വരെയുള്ള പൈപ്പ് മാറ്റൽ പൊതുമ രാമത്ത് റോഡ് നവീകരണം പൂർണമായി കഴിഞ്ഞാൽ റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി ലഭിക്കില്ലെന്നതും തുടർന്നുള്ള പ്രവൃത്തി നീണ്ടുപോകാൻ ഇടയായിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനമില്ലാതെ റോഡ് വെട്ടിപ്പൊളിച്ചതിനാൽ നാട്ടുകാർക്കിടയിൽ കടുത്ത അമർഷം പുകയുന്നുണ്ട്. പ്രവൃ ത്തിയെന്ന് പൂർത്തിയാവുമെന്നും വെട്ടിപ്പൊളിച്ച റോഡ് എന്ന് പൂർ വസ്ഥിതിയിലാക്കുമെന്നതിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യക്തമായ മറുപടിയില്ലാതെ ഇരുട്ടിൽ തപ്പുകയാണ്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന, നഗരസഭ പണം ഉപയോഗിച്ച് നഗരസഭ പരിധിയിലെ വിവിധ ഇടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. കടലുണ്ടി പുഴ കല്ലക്കയം പമ്പ് ഹൗസിൽ നിന്ന് കുടിവെള്ളം കൊണ്ടുപോകാനാന്ന് അരീപ്പാറയിൽ റോഡ് പൊളിച്ചിട്ടുള്ളത്.
റോഡിൻ്റെ റീ ടാറിങ്ങോ, കോൺക്രീറ്റ് പ്രവൃത്തിയോ വൈകുന്നതിനനുസരിച്ചു ഇതുവഴിയുള്ള യാത്ര ദുസ്സഹമാവും അരീപ്പാറയിലെ രാത്രികാലങ്ങളിൽ മദ്റസയിലേക്ക് വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിലാണ്. നിരവധി പേർക്ക് പൈപ്പിടലിനുവേണ്ടി കുഴിച്ച റോഡിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട് മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്താണ് പരാതി നൽകിയത്
Follow us on :
Tags:
More in Related News
Please select your location.