Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രാക്ലേശം; വൈക്കം സബ്ബ് ആർ ടി ഓഫീസിൻ്റെ അഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.

16 Aug 2024 16:52 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്താത്തതുമൂലം പൊതുജനങ്ങൾ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യത്തെ തുടർന്ന് ഇത്തരം സ്ഥലങ്ങളിൽ ലാഭകരമായി സർവ്വീസ് നടത്തുവാൻ സാധിക്കുന്ന റൂട്ടുകൾ കണ്ടുപിടിച്ച് റിപ്പോർട്ട് നൽകാൻ വാഹന ഗതാഗത വകുപ്പ് നടപടി ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി വൈക്കം ജോയിൻ്റ് ആർ ടി ഒ യുടെ കീഴിലുള്ള വൈക്കം താലൂക്കിലും പരിസരപ്രദേശങ്ങളിലുമായി ഉള്ള സ്ഥലങ്ങളിലെ പ്രസ്‌തുത റൂട്ടുകൾ കണ്ടെത്തുന്നതിലേക്കും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ജനകീയ സദസ്സ് സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്‌മാരക ഹാളിൽ വച്ച് നടന്ന ജനകിയ സദസ്സിൽ സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. കോട്ടയം ആർടിഒ അജിത്കുമാർ. കെ, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രഞ്ജിത്ത്, നഗരസഭ വൈസ് ചെയർമാൻ പി. റ്റി. സുഭാഷ്,

വൈക്കം ജോയിൻ്റ് ആർ ടി ഓ ഡി. ജ്യോതികുമാർ വിവിധ പഞ്ചായത്ത് പ്രസിഡൻ്റ്മാർ, പൊതു പ്രവർത്തകർ, റസിഡൻ്റ് അസോസിയേഷൻ ഭാരവാഹികൾ, ബസ്സ് ഉടമാ പ്രതിനിധികൾ തുടങ്ങിയവർ ജനകീയ സദസ്സിൽ പങ്കെടുത്ത് പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ റൂട്ടുകൾ സംബന്ധിച്ച് ധാരാളം നിർദ്ദേശങ്ങൾ ചർച്ചയിൽ ഉണ്ടായി. കെഎസ്ആർടിസി അധികൃതരും ചർച്ചയിൽ പങ്കെടുത്ത് വ്യക്തമായ പിന്തുണ പുതിയ നിർദ്ദേശങ്ങൾക്ക് നൽകി. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും 

ജനസ്സദസ്സിൽ പങ്കെടുത്തു.



Follow us on :

More in Related News