Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 19:30 IST
Share News :
ഇടുക്കി : ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചുരുളി നെല്ലിക്കുന്നേല്‍ അനില്‍കുമാറിന്റെ ഭാര്യ അമ്പിളി (ധന്യ -37) ആണ് മരിച്ചത്. വിഷം കഴിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അമ്പിളി കടബാധ്യത മൂലം ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കളും പ്രദേശവാസികളും പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വീടിനടുത്തുള്ള പറമ്പില്‍ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ അമ്പിളിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകട നില ഗുരുതരമായി തുടര്‍ന്നതിനാല്‍ പിന്നീട് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇവിടെ നടത്തിയ വിദഗ്ധപരിശോധനയിലാണ് വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തിയത്. ചികിത്സ നല്‍കിയെങ്കിലും ഞായറാഴ്ച മരിച്ചു. കഞ്ഞിക്കുഴി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. അമ്പിളി കൊന്നത്തടി പഞ്ചായത്തിലെ മരക്കാനം ചൂരക്കാട്ടുകുടുംബാംഗമാണ്. മക്കള്‍ :ശിഖ, ശ്രദ്ധ.
Follow us on :
More in Related News
Please select your location.