Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 12:45 IST
Share News :
കൊച്ചി: മനുഷ്യക്കടത്തിനിരയായി കംബോഡിയയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ സുരക്ഷിതര്‍. ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി. കഴിഞ്ഞ നാലിന് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളില്‍ നിന്നും പോയ മലയാളികളാണ് കംബോഡിയയില്‍ കുടുങ്ങിയത്. ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ചെറുവത്തൂര്‍ സ്വദേശി ഇവരെ തൊഴിലുടമയില്‍ നിന്നും പണം വാങ്ങി കൈമാറിയെന്നാണ് പരാതി.
ഇവരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. രണ്ടുലക്ഷം രൂപ വാങ്ങി തങ്ങളെ വിറ്റുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഫോണും യാത്രാ രേഖകളും പിടിച്ചുവെച്ചുവെന്നും അവര്‍ പറഞ്ഞു. പരസ്യകമ്പനിയില്‍ ജോലിക്കെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചുവെന്നും ഇരയായവര്‍ പറയുന്നു.
നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിനുള്ള ട്രെയിനിംഗ് നല്‍കിയെന്നും നിരസിച്ചതോടെ മര്‍ദിച്ചെന്നുമാണ് പരാതി. എട്ടു യുവാക്കളില്‍ ഒരാള്‍ ഇപ്പോഴും അവരുടെ തടങ്കലിലാണെന്നും അയാള്‍ക്ക് രക്ഷപ്പെടാനായില്ലെന്നും യുവാക്കള്‍ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.