Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുമ മതേതര സഹായ സംഘം സിൽവർ ജൂബിലി

02 Dec 2024 19:24 IST

Anvar Kaitharam

Share News :

ഒരുമ മതേതര സഹായ സംഘം സിൽവർ ജൂബിലി


പറവൂർ. പെരുവാരം ഒരുമ മതേതര സഹായ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് എം കെ സുഭാഷ് അധ്യക്ഷനായി. പുതുതായി രൂപീകരിച്ച വനിതാ വേദിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ബീന ശശിധരൻ നിർവഹിച്ചു. ചടങ്ങിൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, കൗൺസിലർ ജി ഗിരീഷ്, ഒരുമ സെക്രട്ടറി വി മുരളി, വി സി ഗിരീഷ്, അഡ്വ ഭവ്യ, എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം പറവൂർ എസ് ഐ സുധീർ നിർവഹിച്ചു.


Follow us on :

More in Related News