Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദിശ കരിയര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

29 Nov 2024 14:38 IST

ജേർണലിസ്റ്റ്

Share News :


മുതലക്കോടം : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപരിപഠനസാധ്യതകളെക്കുറിച്ചും പുത്തന്‍ അവസരങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ദിശ കരിയര്‍ എക്‌സ്‌പോയ്ക്ക് മുതലക്കോടം സെന്റ് ജോര്‍ജസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണാഭമായ തുടക്കം. കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്ലാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സബൈന ബിഞ്ചു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുതലക്കുടം സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ പോള്‍സ് ഇടത്തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ആര്‍ ഡി ഡി വിജി പി എന്‍, സി ജി & എ സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ: അസീം സി എം, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ഇടുക്കി ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ ഡോ ദേവി സി എസ്, വാര്‍ഡ് മെമ്പര്‍ സനു കൃഷ്ണ, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ സി ജി & എ സി തൊടുപുഴ വിദ്യാഭ്യാസ ജില്ല കണ്‍വീനര്‍ ജോയിസ് മാത്യു സ്വാഗതം ആശംസിച്ചു.

 കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കരിയര്‍ ഗൈഡ് ജസ്റ്റിന്‍ ടി സെബാസ്റ്റ്യന്‍ യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു. 

ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളിലെ 16-ഇല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശനം നടത്തുന്നു. 30 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന എക്‌സ്‌പോയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, കൗണ്‍സിലിംഗ് സെഷനുകള്‍ എന്നിവ നടത്തപ്പെടുന്നു. എക്‌സ്‌പോ 30 നു അവസാനിക്കും.


Follow us on :

More in Related News