Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ മൂന്നാമത്തെ വലിയ തുറമുഖമായി കൊല്ലം അന്താരാഷ്ട്ര തുറമുഖം വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു

15 Jul 2024 15:21 IST

R mohandas

Share News :

കൊല്ലം: കേരളത്തിലെ മൂന്നാമത്തെ വലിയ തുറമുഖമായി കൊല്ലം അന്താരാഷ്ട്ര തുറമുഖം വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു .ആറു കൗണ്ടറുകൾ ഉൾപ്പെടെ ഏറ്റവും വലിയ ഇമ്മിഗ്രേഷൻ ഫെസിലിറ്റി (ICP) ലഭിച്ചതിനു പിന്നാലെ കപ്പൽച്ചാലിന്റെ ആഴം 9 മീറ്റർ ആക്കുവാൻ  സംസ്ഥാന സർക്കാർ തീരുമാനം .

കൊല്ലം അന്താരാഷ്ട്ര തുറമുഖത്തു കൊച്ചിക്കും വിഴിഞ്ഞത്തിനു ശേഷം സ്റ്റാന്റിംഗ് ക്രയിനുകൾ വരുന്നുണ്ട്

കൊല്ലം തുറമുഖം ഒരുങ്ങുന്നു. തുറമുഖത്തിന്റെ കപ്പൽച്ചാൽ ഒൻപതുമീറ്ററാക്കി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് ടെർമിനലിന് ഏറ്റവും അടുത്തുള്ള തുറമുഖമെന്ന മെച്ചം മുതലെടുക്കാനാണ് ഇത്. കപ്പൽച്ചാൽ പത്തുമീറ്റർവരെ വർധിപ്പിച്ചാൽ ഇരുപത്തയ്യായിരം ടൺ ഭാരശേഷിയുള്ള കപ്പലുകൾക്ക് കൊല്ലം തുറമുഖം ഉപയോഗിക്കാനാകും.

നിലവിൽ എട്ടുമീറ്ററാണ് കൊല്ലം തുറമുഖത്തിന്റെ ആഴം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ 7.3 മീറ്റർ ആഴമേ കപ്പലടുപ്പിക്കാൻ ഉപയോഗിക്കാനാകൂ. ഈ തടസ്സം മറികടക്കാൻകൂടി വേണ്ടിയിട്ടാണ് കപ്പൽച്ചാലിന്റെ ആഴം കൂട്ടുന്നത്. കസ്റ്റംസ് വകുപ്പിന്റെ ലൈസൻസ്, ചരക്ക് കൈമാറ്റത്തിനുള്ള ഇലക്ട്രോണിക് ഡേറ്റാ ഇന്റർചേഞ്ച് തുടങ്ങിയവ ഇപ്പോൾത്തന്നെയുള്ളത് കൊല്ലം തുറമുഖത്തിന്റെ മറ്റൊരു മെച്ചമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള പൂർണസജ്ജമായ തുറമുഖമെന്നതും സാധ്യത വർധിപ്പിക്കും



Follow us on :

More in Related News