Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 21:39 IST
Share News :
മലപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന മലപ്പുറം വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമയബന്ധിതമായ ഭരണ നിര്‍വഹണവും ഉറപ്പാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കായിക- ന്യൂനപക്ഷക്ഷേമ മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന ഗുണനിലവാരവും അടിസ്ഥാന സൗകര്യവും കേരളം ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസ മേഖലയിലും കേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ സ്വീകാര്യതയുള്ള സ്ഥാപനങ്ങളായി മാറിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഡി.ഡി.ഇ ഓഫിസ് നിലനിന്നിരുന്ന കോട്ടപ്പടിയിലെ സ്ഥലത്താണ് വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കുന്നത്. പി.ഡബ്ല്യു.ഡി ആര്‍ക്കിടെക്റ്റ് വിഭാഗം ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടമാണ് വിദ്യാഭ്യാസ സമുച്ചയത്തിന് രൂപകല്‍പന ചെയ്തത്. നടുമുറ്റവും വര്‍ക്കിങ് ഏരിയയും ഉള്‍പ്പെടുന്ന നിര്‍ദിഷ്ട കെട്ടിടത്തിന് 11 കോടി രൂപയാണ് അടങ്കല്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ഒരു നില കെട്ടിടത്തിന് അഞ്ച് കോടി വിദ്യാഭ്യാസ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫിസ് മുറികളും മിനി കോണ്‍ഫ്രന്‍സ് ഹാളും ടോയ്ലെറ്റ് ബ്ലോക്കും ഉള്‍പ്പെടുന്ന താഴത്തെ നിലയുടെ പ്രവൃത്തിയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. ജി.എല്‍.പി സ്‌കൂളിന് അഭിമുഖമായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയം മൂന്ന് നിലയില്‍ ഉയരുന്നതോടെ വിദ്യാഭ്യാസ വകുപ്പിലെ കീഴിലെ പൊതുവിദ്യാഭ്യാസം, സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, സമഗ്രശിക്ഷ കേരള, വിദ്യാകിരണം മിഷന്‍, കൈറ്റ് എന്നിവയെല്ലാം ഒരുമിച്ചാവും.
Follow us on :
Tags:
More in Related News
Please select your location.