Tue Dec 12, 2023 10:56 PM 1ST

Location  

Sign In

150 വർഷം പഴക്കമുള്ള പൊതുകിണർ പുതുക്കി പണിതു

12 May 2024 21:17 IST

PEERMADE NEWS

Share News :




പീരുമേട്: 150 വർഷം പഴക്കമുള്ള

പഞ്ചായത്ത് കിണറിന് വ്യത്യസ്ത രൂപം നൽകി പുതുക്കി പണിതു.

പെരുവന്താനം പഞ്ചായത്തിലെ ഒന്നാംവാർഡിലെ കിണറിന്റെ മുഖശ്ചായാണ് മാറ്റിയത്.

പഞ്ചായത്തംഗത്തിൻ്റെ ആശയം അസിസ്റ്റൻറ് എൻജിനീയറും ശില്പിയുംകൂടിപ്രാവർത്തികമാക്കുകയായിരുന്നു.പെരുവന്താനം പഞ്ചായത്തിലെഒന്നാം വാർഡായ കൊടികുത്തി അങ്കണവാടിക്ക് സമീപത്താണ് കിണറുള്ളത്.

 1.25 ലക്ഷം രൂപയാണ് നിർമ്മാണത്തിന് ചിലവഴിച്ചത്. കിണറിന്റെ ചുറ്റുമതിൽ ഇടിഞ്ഞത് മൂലം ഇവിടെ നിന്നും ജലം ലഭിക്കാതായതോടെയാണ് ചുറ്റുമതിൽ പുനർ നിർമ്മിക്കുവാൻ പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചത്.

 തുക കുറവാണെന്ന കാരണത്താൽ ജോലി ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറായില്ല. നാട്ടുകാരും നിർമ്മാണ കരാറുകാരുമായ ജിജി ഇബ്രാഹിമിനെയും മുഹമ്മദ് കുട്ടിയെയും പഞ്ചായത്ത് അംഗം പി. വൈ. നിസാർ നിർമ്മാണം നീളുന്ന വിവരം ധരിപ്പിച്ചു.

ഇതോടെ ഇരുവരും നിർമ്മാണ കരാർ ഏറ്റെടുക്കുകയായിരുന്നു.

 ശില്പി പുഞ്ചവയൽ 504 കോളനി, നാവളത്തും പറമ്പ് ബിനോയിയും അസിസ്റ്റൻറ് എൻജിനീയർ അജിത്തും ചേർന്നാണ് കാണറിൻ്റെ ചുറ്റുമതിൽ രൂപകൽപ്പന ചെയ്തത്. പകുതി മുറിച്ച

ഒരു പ്ലാവും കപ്പി തൂക്കുവാൻ ചക്കകൾകായ്ചുകിടക്കുന്ന ശിഖരവും ആണ്ചുറ്റുമതിലിൽ ഉള്ളത്.

ഇതിൽ അണ്ണാനെയും, ഉടുമ്പിനെയും ശില്പി മെനഞ്ഞെടുത്തു. അംഗൻവാടി കുട്ടികളെ സന്തോഷിപ്പിക്കാനാണ് ഇവയെ ഉൾപ്പെടുത്തിയതെന്ന് ശിൽപി ബിനോയി പറഞ്ഞു. പൂർണ്ണമായും കമ്പിയുംസിമൻ്റുംഉപയോഗിച്ചായിരുന്നു നിർമ്മാണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ചതിനാൽ കിണറിന്റെ ഔപചാരിക ഉദ്ഘാടനവും ശിലാ ഫലകവും ഫ്ലക്സ് ബോർഡും വേണ്ടെന്നു വച്ചതായും കഴിഞ്ഞ  7വർഷമായി തൻ്റെ വാർഡിൽ നടക്കുന്ന റോഡ് കോൺക്രീറ്റിങ്ഉൾപ്പടെയുള്ള

പണികൾക്ക് പേരുവെച്ച ശിലഫലകവും ഫ്ലെക്സ് ബോർഡും വെച്ചിട്ടില്ലന്നും പഞ്ചായത്തംഗം പി.വൈ. നിസാർ പറഞ്ഞു.

Follow us on :

Tags:

More in Related News