Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് നാടിനു മാതൃകയാകുന്നു

25 Jan 2025 19:52 IST

ജേർണലിസ്റ്റ്

Share News :



ചെറുതോണി: ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തില്‍ മാതൃകാപരമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും സാമൂഹ്യപരമായ പാരിസ്ഥിതി പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ ചൂര്‍ണി ചാരിറ്റബിള്‍ ട്രസ്റ്റ് നാടിനു മാതൃകയാകുന്നു. ഇതിനു നേതൃത്വം നല്‍കുന്നത് സി.ജി കലേഷ് എന്ന യുവാവാണ്. കലേഷിന് കാഴ്ചപരിമിധിയും മറ്റുവരുമാനമാര്‍ഗവുമില്ലാത്ത ആളാണ്. സഹായം ചെയ്യാന്‍ താല്‍പ്പര്യവും കഴിവുമുള്ളവരെ കണ്ടെത്തി അവരില്‍ നിന്നും സംഭാവന വാങ്ങിയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തും ഇംകംടാക്‌സ് റിട്ടേണ്‍ നല്‍കിയുമാണ് ട്രസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജിലെ മുഴുവന്‍ കിടപ്പുരോഗികള്‍ക്ക് രാവിലത്തെ ആഹാരം നല്‍കിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. കൂടാതെ 25 ഓളം കിടപ്പുരോഗികള്‍ക്ക് മരുന്ന്, വസ്ത്രം, ആഹാരം എന്നിവ വീടുകളിലെത്തിച്ചു നല്‍കിവരുന്നു. പാവപ്പെട്ടവര്‍ക്കായി ചികിത്സാ ചെലവിന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാനമേള സംഘടിപ്പിച്ച് ഇതില്‍നിന്നുള്ള വരുമാനം എത്തിച്ചു നല്‍കിവരുന്നു. ഇത്തരത്തില്‍ പത്ത് രോഗികള്‍ക്ക് ഒരു ലക്ഷത്തില്‍ അധികം രൂപാവീതം നല്‍കിയിട്ടുണ്ട്. ഇതിനായി ട്രസ്റ്റ് 137 ഗാനമേളകള്‍ വിവിധ സ്ഥലങ്ങളിലായി നടത്തിയിട്ടുണ്ടെന്ന് കലേഷ് പറഞ്ഞു. കൂടാതെ ആവശ്യക്കാര്‍ക്കുമുഴുവന്‍ സൗജന്യ രക്തദാനം, ഉറവിട മാലിന്യസംസ്‌കരണം, ആദിവാസി ഊരുകള്‍ സന്ദര്‍ശിപ്പ് അവര്‍ക്കാവശ്യമായ സഹായങ്ങളും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നതായി ചെയര്‍മാന്‍ കലേഷ് പറഞ്ഞു. ദുരന്തങ്ങളെ നേരിടുവാന്‍ ഫയര്‍ഫോഴ്‌സ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ പരിശിലനം ലഭിച്ച 25 യുവാക്കള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലജന്യരോഗങ്ങളും, ജലദൗര്‍ബല്യവും പരിഹരിക്കുവാന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജല സമൃദ്ധി പദ്ധതികളും നടത്തിവരുന്നു. വനവല്‍ക്കരണത്തിനായി എല്ലാവര്‍ഷവും തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. ട്രസ്റ്റിനു ലഭിക്കുന്ന പണം ഓഡിറ്റിനു വിധേയമാക്കി സര്‍ക്കാര്‍ നിയമമനുസരിച്ച് ഇംകംടാക്‌സ് രജിസ്‌ട്രേഷനുമെടുത്താണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായി ജനറല്‍ബോഡിയും, എക്‌സിക്യുട്ടീവ് കമ്മറ്റിയും, ഡയറക്ടര്‍ ബോഡും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. ചൂര്‍ണി ട്രസ്റ്റിന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് നാട്ടുകാരും, മെഡിക്കല്‍ കോളേജിലെ രോഗികളും പറയുന്നു. ചൂര്‍ണി ട്രസ്റ്റില്‍ കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്ത് പ്രവര്‍ത്തനം വിപുലമാക്കുമെന്ന് ചെയര്‍മാന്‍ കലേഷ് പറഞ്ഞു.


Follow us on :

More in Related News