Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരസഭ ഡംബിംഗ് ഗ്രൗണ്ടിൽ ബയോമൈനിങ് തുടങ്ങണമെന്ന് ആവശ്യം

31 Oct 2024 10:14 IST

Anvar Kaitharam

Share News :

നഗരസഭ ഡംബിംഗ് ഗ്രൗണ്ടിൽ ബയോമൈനിങ് തുടങ്ങണമെന്ന് ആവശ്യം


പറവൂർ: വേൾഡ് ബാങ്കിന്റെ സഹകരണത്തോടെ പറവൂർ നഗരസഭ ഡംബിംഗ് ഗ്രൗണ്ടിൽ നടപ്പിലാക്കുന്ന ബയോമൈനിങ് എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യം.

നഗരസഭ അധികൃതർ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ്‌ ഡെപ്യൂട്ടി മാനേജർ ബീന എസ് കുമാറിന് നൽകിയ കത്തിലാണ് ആവശ്യമുന്നയിച്ചത്.

മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ടോട്ടൽ സ്റ്റേഷൻ സർവ്വേ, ഡ്രോൺ സർവ്വേ, സോയിൽ ഇൻവെസ്റ്റികഷൻ ഉൾപ്പെടെ നടത്തിയിട്ടുണ്ട് കൂടാതെ പദ്ധതിയുടെ ഭാഗമായി ഡി ഡസ്റ്റർ, ബൈലിംഗ് മെഷീൻ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. തുടർ പ്രവർത്തനം നടത്തി ബയോ മൈനിങ്, ആർ ആർ. എഫ് സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ബോർ ഹോൾ സർവേ നടത്തി റിപ്പോർട്ട്‌ ലഭിക്കേണ്ടതുണ്ട്. അടിയന്തിരമായി മാലിന്യ സംസ്ക്കരണ സംവിധാങ്ങൾ ഫലപ്രധമായി പൂർത്തിയാക്കുവാൻ വേണ്ട നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പദ്ധതി ആരംഭിക്കണമെന്ന് കത്തിൽ ആവശ്യം ഉന്നയിച്ചിട്ടുള്ളതായി നഗരസഭ ചെയർമാൻ ബീന ശശിധരൻ പറഞ്ഞു.

കരാർ എടുത്ത നാഗ് പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനി സർവ്വേ, മറ്റ് നടപടികളുടെ വിശധമായ റിപ്പോർട്ട്‌ പൂർണമായും നൽകിയിട്ടില്ല എന്നും അടിയന്തിരമായി റിപ്പോർട്ട്‌ ആവശ്യപെട്ടതായും ഡി പി എം അറിയിച്ചു. ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ, കളമശ്ശേരി ഉൾപ്പെടെയുള്ള നഗര സഭകളാണ് പറവൂർ കൂടാതെ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് വൈസ് ചെയർമാൻ എം. ജെ. രാജു, സ്ഥിരം സമിതി ചെയർമാൻ സജി നമ്പിയത്ത് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


Follow us on :

More in Related News