Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 23:51 IST
Share News :
വൈക്കം: ആചാരപെരുമയോട വൈക്കത്തഷ്ടമിയുടെ വലിയ ശ്രീബലി നടന്നു. തല പൊക്കത്തിൽ മുൻപരായ 15 ഗജരാജാക്കൻമാർ എഴുന്നള്ളിപ്പിന് അണിനിരന്നു. ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തങ്ക തിടമ്പേറ്റി. തിടമ്പ് ആനയുടെ വലത്തെ കൂട്ട് നന്തിലത്ത് ഗോപാലാ കൃഷ്ണനും ഇടത്തെ കൂട്ട് മധുരപ്പുറം കണ്ണനും സ്വർണ്ണ തലേക്കെട്ടും സ്വർണ്ണക്കുടയുമാണ് ഉപയോഗിച്ചത്..പാറമേക്കാവ് ദേവസ്വം ആന ചമയങ്ങളാണ് എഴുന്നളളിപ്പിനായി ഉപയോഗിച്ചത്. ശ്രീബലിക്ക് തിരുപ്രം കുണ്ടം കെ. എ. വേൽമുരുകൻ,ആമ്പൂർ എം.എം. നാരായണൻ, ഓച്ചിറ ഭാസ്കർ, മാവേലിക്കര കൃഷ്ണകുമാർ എന്നിവർ നാദസ്വരമേളം ഒരുക്കി.. വൈക്കം ക്ഷേത്രകലാപീഠം ഒരുക്കിയ പഞ്ചവാദ്യവും കരിയന്നൂർ നാരായണൻ നമ്പൂതിരി, കീഴൂർ മധുസൂദന കുറുപ്പ്, ഒറ്റപ്പാലം ഹരി, തൃക്കാരിയൂർ സുരേഷ്, കലാപീo അജിത് കുമാർ , തുടങ്ങിയവർ തിമിലയും ചോറ്റാനിക്കര സുരേന്ദ്ര മാരാർ, കലാപീഠം പത്മകുമാർ, വെണ്ണിമല അനു തുടങ്ങിയവർ മദ്ദളവും പള്ളിപ്പുറം, ജയൻ രവിപുരം ജയൻ വര്യർ മുതലായവർ ഇലത്താളവും തൃക്കാമ്പുറം ജയൻ , കാവിൽ ഉണ്ണികൃഷ്ണവാര്യർ , ഇടയ്ക്കയും കുമ്മത്ത് ഗിരീഷ്, വെണ്ണിമല രാജേഷ് , മാടപ്പള്ളി വേണ്ണു മുതലായവർ കൊമ്പുമായി അണിനിരന്നു. വൈകിട്ട് നടന്ന കാഴ്ച ശ്രീബലിക്ക് ഗജവീരൻ നന്തിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റി. നൂറ് കണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് രാത്രിയിൽ വലിയ വിളക്കെഴുന്നള്ളിപ്പും നടന്നു.
Follow us on :
Tags:
More in Related News
Please select your location.