Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 11:32 IST
Share News :
കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ അനുവദിച്ച ധനസഹായം സഹകരണ - തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി. എൻ. വാസവൻ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേർലി സാബുവിനും കൈമാറി. സർക്കാർ സഹായമായി അഞ്ച് ലക്ഷം, വ്യവസായി യൂസഫ് അലി നൽകിയ അഞ്ച് ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ രണ്ട് ലക്ഷം, വ്യവസായി രവി പിള്ള നൽകിയ രണ്ട് ലക്ഷം രൂപയുമാണ് കൈമാറിയത്. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെൻ്റർ മാനേജർ കെ. ആർ. രജീഷ്, തഹസിൽദാർ കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.