Fri Mar 28, 2025 5:32 AM 1ST
Location
Sign In
21 Mar 2025 12:48 IST
Share News :
പുതുക്കാട് : കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കും. പെന്‍ഷനര്‍മാര്‍ അഭിനേതാക്കളാക്കുന്ന ലഘുനാടകം, ഫ്‌ലാഷ് മോബ് എന്നിവയാടങ്ങുന്ന കലാജാഥ യുടെ ഉദ്ഘാടനം മാര്‍ച്ച് 24 ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആമ്പല്ലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് നിര്‍വഹിക്കും. സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ് ടി ബാലകൃഷ്ണ മേനോന്‍ അധ്യക്ഷത വഹിക്കും. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് ് കെ രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തും. രാവിലെ 10.15ന് വരന്തരപ്പിള്ളി സെന്ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷും, 11.15ന് കോടാലി സെന്ററില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിയും, ഉച്ച്ക്ക് 12.15ന് കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും 3.30ന് മാവിന്‍ ചുവടു സെന്ററില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസും ലഹരി വിരുദ്ധ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് ് 4.30ന് തലോര്‍ സെന്ററില്‍ എത്തുന്ന കലാജാഥയില്‍ നെന്‍മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജുവും വൈകീട്ട് 5.30ന് പുതുക്കാട് സെന്ററില്‍ നടക്കു്‌നനന്ന സമാപന സമ്മേളനത്തില്‍ പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജും ലഹരി വിരുദ്ധ പ്രഭാഷണം നടത്തും. സംഘടന ഭാരവാഹികളായ കെ ചന്ദ്രമോഹനന്‍, കെ എം ശിവരാമന്‍, ജോയ് മണ്ടകത്ത്, പി തങ്കം ടീച്ചര്‍, കെ ഒ പൊറിഞ്ചു, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.