Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ണിടിച്ചിൽ കുടുംബങ്ങളോട് താല്കാലികമായി മാറി പോകാൻ നിർദ്ദേശം

01 Aug 2024 17:00 IST

Arun das

Share News :

വടക്കാഞ്ചേരി മാരാത്ത് കുന്ന് റോഡിലെ അകമലയിൽ താമസക്കാരോട് മാറി താമസിക്കാൻ ജിയോളജി വിദഗ്ധർ നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം ഇവിടെ മണ്ണ് ഇടിഞ്ഞ് വെള്ളം ഒഴുകി വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അപകട സാധ്യത മുൻനിർത്തി 42 കുടുംബങ്ങളെ ഇന്നലെ രാത്രിയിൽ നഗരസഭ അധികൃതർ മാറ്റി പാർപ്പിച്ചിരുന്നു.തുടർന്ന് ഇന്ന് സ്ഥലത്തെത്തിയ വിദഗ്ധ സംഘം വിശദമായ പരിശോധന നടത്തി.ഈ സാഹചര്യത്തിൽ ഇവിടെ താമസ യോഗ്യമല്ലാത്തതിനാൽ, ബാക്കിയുള്ള കുടുംബങ്ങളോടും, താല്കാലികമായി മാറി താമസിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. രണ്ട് മാസത്തേക്കെങ്കിലും മാറണമെന്നാണ് ആവശ്യം. 39 ഡിഗ്രി ചെരുവിൽ ഉള്ള ഈ കുന്നിൽ അനുയോജ്യമായ കൃഷിയല്ല ചെയ്യുന്നത്.ഇവിടെ റബ്ബർ കൃഷിയാണ് നിലവിൽ ഉള്ളത്. കുതിർന്ന ഒരു ബൺ പോലെയാണ് ഈ പ്രദേശത്തിൻ്റെ ഇപ്പോളത്തെ അവസ്ഥ എന്നതിനാൽ അപകടകരമായ സ്ഥിതിയാണ് നിലനിൽക്കുന്നത്.ജിയോളജി ഓഫീസർ മനോജ്, ഗ്രൗണ്ട് ലവൽ വാട്ടർ അതോറിറ്റി ഓഫീസർ സന്തോഷ്, സോയൽ ഓഫീസർ ബിന്ദു മേനോൻ, നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, തഹസിൽദാർ കെ.സി അനുപമൻ, സെക്രട്ടറി കെ കെ മനോജ് എന്നിവരും വിദഗ്ധ സംഘത്തിനൊപ്പം ഉണ്ടായിരുന്നു

Follow us on :

More in Related News