Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങി

22 Oct 2024 20:27 IST

Anvar Kaitharam

Share News :

പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങി


പറവൂർ: താലൂക്ക് ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണം തുടങ്ങി.

നാഷണൽ മിഷൻ മുഖേന അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന കാന്റീൻ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്ത് 2552 സ്ക്വയർ ഫീറ്റിൽ 4 ഒ.പി റൂമുകൾ, അറ്റാച്ഡ് ടോയ്ലറ്റ് സംവിധാനങ്ങൾ, ഓഫീസ് സ്പേസ്, യോഗ ഹാൾ, കാത്തിരിപ്പു സ്ഥലം എന്നിവയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നാഷണൽ ആയുഷ് മിഷൻ്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കെട്ടിടത്തിന്റെ നിർമാണ ചുമതല സ്റ്റീൽ ഇൻഡസ്ട്രിസ് കേരള ലിമിറ്റഡിനാണ്. 11മാസമാണ് നിർമ്മാണ കാലാവധിയെന്ന് നഗരസഭ ചെയർമാൻ ബീന ശശിധരൻ പറഞ്ഞു.

Follow us on :

More in Related News