Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 17:16 IST
Share News :
വയനാട് : അതിഭയാനകമായ ദുരന്തമാണ് ചൂരൽമലയിലുണ്ടായിരിക്കുന്നത്. നൂറുകണക്കിന് മനുഷ്യർ മരണപ്പട്ടതായി കണക്കുകൾ. ഇനിയും മരണസംഖ്യ ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല. ഒട്ടേറെ ആളുകൾ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണെന്ന് കെ. സുരേന്ദ്രൻ. വയനാട്ടിൽ ഉരുൾപ്പെട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
സൈന്യവും എൻ. ഡി. ആർ. എഫും ഫയർഫോവ്സും പൊലീസും സന്നദ്ധപ്രവർത്തകരുമെല്ലാം അക്ഷീണപരിശ്രമത്തിലാണ്. സേവാഭാരതിയും ബി. ജെ. പി. പ്രവർത്തകരും ദുരന്തമുഖത്ത് സജീവമായുണ്ട്. പ്രധാനമന്ത്രി നേരിട്ട് സംസ്ഥാനസർക്കാരുമായി ഏകോപനത്തിന് നേതൃത്വം നൽകുന്നു. കേന്ദ്രമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ വൈകീട്ടോടെ എത്തും. പാർട്ടിയുടെ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചതായും കെ. സുരേന്ദ്രൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.