Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 20:57 IST
Share News :
മൂലമറ്റം: കുപ്രസിദ്ധ ഗുണ്ട സാജന്‍ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം തേക്കിന്‍ കൂപ്പിന് സമീപം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില്‍ സാജന്‍ സാമുവല്‍ ( 47 ) നെ കൊലപ്പെടുത്തിയ കേസിലാണ് ഏഴ് പ്രതികളെ കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂലമറ്റം സ്വദേശികളായ പൊരിയത്തുപറമ്പില്‍ അഖില്‍ രാജു (29), വട്ടമലയില്‍ രാഹുല്‍ വി.ജെ (26), പുത്തന്‍പുരയ്ക്കല്‍ അശ്വിന്‍ കണ്ണന്‍ (23), ആതുപ്പള്ളിയില്‍ ഷാരോണ്‍ ബേബി (22), അരീപ്ലാക്കല്‍ ഷിജു ജോണ്‍സണ്‍ (29), കാവനാല്‍ പുരയിടത്തില്‍ പ്രിന്‍സ് രാജേഷ് (24), പുഴങ്കരയില്‍ മനോജ് രമണന്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആകെ എട്ട് പ്രതികളാണ് കേസില്‍ ഉള്ളത്. ഒരു പ്രതിയായ അറക്കുളം സ്വദേശി വിഷ്ണു ജയനെ പോലീസ് അന്വേഷിച്ചു വരുന്നു. വിഷ്ണു ജയന്‍ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാലാ ഡിവൈ.എസ്.പിയുടേയും കാഞ്ഞാര്‍ പോലീസിന്റെയും നേതൃത്വത്തില്‍ മൂലമറ്റത്തും ഇരുമാപ്രയിലും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതികള്‍ മരിച്ച സാജനെ നിഷ്ഠൂരമായിട്ടാണ് കൊല ചെയ്തത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുമായി സാജന്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ അത് തങ്ങളുടെ ജീവന് ഭീഷണിയാണ് എന്ന് പ്രതികള്‍ കരുതിയിരുന്നു. ഒരു വൃഷ്്ണം മുറിച്ച് കളയുകയും ഒന്ന് ചവിട്ടി തകര്‍ക്കുകയും, കൈ വെട്ടി എടുക്കുകയും ചെയ്ത നിലയിലായിരുന്നു. വായില്‍ തുണി തീരുകി കമ്പിക്ക് തലക്കടിച്ചും ശരീരം മുഴുവന്‍ പരുക്കേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികള്‍ എല്ലാം നിരവധി കഞ്ചാവ് കേസുകളിലും, മോക്ഷണ കേസുകളിലും മറ്റും പ്രതികളാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലവും പ്രതികളുടെ വളര്‍ച്ചക്ക് കാരണമായി. കൊലക്കേസ് ഉള്‍പ്പടെ അനവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സാജന്‍. എരുമാപ്ര സി.എസ്.ഐ പള്ളിയുടെ പെയിന്റിങിന് പോയതുമായി ബന്ധപ്പെട്ടാണ് സാജനും പ്രതികളും തമ്മില്‍ ബന്ധം ഉണ്ടാകുന്നത്. പെയിന്റിങ് പണിക്ക് ചെന്ന യുവാക്കള്‍ക്ക് അവിടെ താമസിക്കാന്‍ ഷട്ടര്‍ ഇട്ട ഒരു മുറി വാടകയ്ക്ക് കൊടുത്തിരുന്നു. അവിടെ വച്ച് യുവാക്കളും മരണപ്പെട്ട സാജനുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും സാജനെ വായില്‍ തുണി തിരുകി കമ്പിവടിക്ക് തലക്കടിച്ചു കൊന്ന് പായില്‍ പൊതിഞ്ഞ് മുട്ടം സ്വദേശിയുടെ ഓട്ടോയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞാര്‍ എസ്.എച്ച്.ഒ ശ്യാംകുമാര്‍ കെ.എസ്, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഇത്ര വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത്. രാത്രി വൈകി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Follow us on :
More in Related News
Please select your location.