Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താളൂപ്പാടം -മുപ്ലി ഫോറസ്റ്റ് റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല

06 Oct 2024 00:22 IST

ENLIGHT REPORTER KODAKARA

Share News :

താളൂപ്പാടം -മുപ്ലി ഫോറസ്റ്റ് റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല


കോടാലി: വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള താളൂപ്പാടം -മുപ്ലി ഫോറസ്റ്റ് റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. മറ്റത്തൂര്‍ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ പെടുന്ന ഈ റോഡില്‍ രാത്രിയും പകലും വന്യജീവികളെ കാണാറുണ്ട്. ഹാരിസന്‍ പ്ലാന്റേഷനിലേക്കുള്ള തോട്ടംതൊഴിലാളികളുള്‍പ്പടെ ഒട്ടേറെ പേര്‍ സഞ്ചരിക്കുന്ന റോഡാണിത്. മുപഌ ഗ്രാമത്തിലുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗവും ഈ റോഡുതന്നെയാണ്. പുലി, കാട്ടാന തുടങ്ങിയ മൃഗങ്ങളുടെ എന്നിവയുടെ സാന്നിധ്യമുള്ളതിനാല്‍ രാത്രിയില്‍ ഭീതിയോടെയാണ് ജനങ്ങല്‍ ഇതുവഴി കടന്നുപോകുന്നത്. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ റോഡരികില്‍ നില്‍ക്കുന്ന മൃഗങ്ങളെ ദൂരെ നിന്ന് കാണാനാകാത്തതില്‍ പുലര്‍ച്ചെ ടാപ്പിങിനായി പോകുന്ന തൊഴിലാളികള്‍ പലപ്പോഴും പുലിയുടേയും കാട്ടാനയുടേയും മുന്നില്‍ അകപ്പെടാറുള്ളതായി പറയുന്നു. മുപ്ലി തേക്കുതോട്ടത്തിലെ ഫോറസ്റ്റ് സ്‌റ്റേഷന്‍ മുതല്‍ മുപ്ലി ഗ്രാമത്തിലെ ജനവാസപ്രദേശം വരെയുള്ള 500 മീറ്ററോളമാണ് ഇവിടെ വഴിവിളക്കുകളില്ലാത്തത്. ഇവിടെ സൗരോര്‍ജ വഴിവിളക്കുകള്‍ സ്ഥാപിക്കാനായി ഒരു വര്‍ഷം മുമ്പ് വനംവകുപ്പധികൃതര്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്ന് പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു.

Follow us on :

More in Related News