Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലായി സാന്ത്വനം ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു

24 Jun 2024 21:03 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നെല്ലായി സാന്ത്വനം ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു



നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിക്കലും പഠനോപകരണവിതരണവും സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി ,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജിയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ടി.എസ്.ശാലു, ഇന്‍ഡോ നേപ്പാള്‍ ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നിവേദ്കൃഷ്ണയേയും ചടങ്ങില്‍ കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ അനുമോദിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് പഠനോപകരണവിതരണം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എന്‍.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍,പഞ്ചായത്തംഗം ഷൈലജ ടീച്ചര്‍, ട്രസ്റ്റ് സെക്രട്ടറി കെ.സുധാകരന്‍, കെ.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News