Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ മന്ത്രി വീണ ജോർജ് 12 ന് (ചൊവ്വ) ജില്ലയില്‍: 198. 32 കോടിയുടെ വികസന പദ്ധതികൾ നാടിനു സമർപ്പിക്കും

11 Aug 2025 12:02 IST

Jithu Vijay

Share News :

മലപ്പുറം : ആരോഗ്യ കുടുംബക്ഷേമ -വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആഗസ്റ്റ് 12 ന് ചൊവ്വാഴ്ച മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയിൽ 198.32 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് പുൽപ്പറ്റ പഞ്ചായത്തിലെ കൂട്ടാവിൽ അങ്കണവാടി ഉദ്ഘാടന ശേഷം ഒന്‍പത് മണിക്ക് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.


103.86 കോടി ചെലവിൽ നിർമ്മിച്ച ഗേൾസ് ഹോസ്റ്റൽ, ടീച്ചിങ് സ്റ്റാഫ് ക്വാർട്ടേഴ്സ് &

ഇന്റേണൽ റോഡ്, 1.10 കോടി ചെലവിൽ നിർമിച്ച ഇന്റർവെൻഷണൽ റേഡിയോളജി ബ്ലോക്ക്, 2.35 കോടിയുടെ വൈറൽ റിസർച്ച് ലാബ്, ആശുപത്രിയിലെ 1.38 കോടിയുടെ 750 കെ.വി.എ ജനറേറ്റർ, 1.20 കോടി ചെലവിൽ നിർമിച്ച ലേബർ റൂം & കാർഡിയോളജി ഒ.പി., അഞ്ച് കോടി ചെലവിൽ സ്ഥാപിച്ച 128 സ്ലൈഡ് സിടി സ്കാൻ യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് ഇതേ വേദിയില്‍ തൃക്കലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കരിക്കാട്, ചെറുകുത്ത് സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. പരിപാടിയില്‍ അഡ്വ. യു.എ. ലത്തീഫ് എം എല്‍ എ അധ്യക്ഷനാവും. 


രാവിലെ 10 ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടലും നടക്കും. പരിപാടിയില്‍ നജീബ് കാന്തപുരം എം എല്‍ എ അധ്യക്ഷനാവും. 


10. 45 ന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടാം നിലയുടെ നിര്‍മ്മാണം, നേത്രരോഗ വിഭാഗം, ഓപ്പറേഷന്‍ തീയേറ്റര്‍ സ്ഥാപിക്കല്‍ എന്നിവയുടെ ഉദ്ഘാടനം നടക്കും. കാളികാവ്, തിരുവാലി സി.എച്ച്.സികളെ ബി.എഫ്.എച്ച്.സികളും അമരമ്പലം, കടലുണ്ടി നഗരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായും ഉയത്തുന്ന പ്രഖ്യാപനവും ഇവിടെ നടത്തും. ഇതോടൊപ്പം ജില്ലയിലെ തവനൂര്‍, മങ്കട, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലുള്ള 25 സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കും.

Follow us on :

More in Related News