Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 18:40 IST
Share News :
കോട്ടയം: ചങ്ങനാശേരിയിൽ വനിതാ കമ്മിഷൻ സിറ്റിങ് നടത്തി. വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനാണ് ചങ്ങനാശേരി നഗരസഭാ ടൗൺ ഹാളിൽ സിറ്റിങ് നടത്തിയത്. സിറ്റിങ്ങിൽ 75 കേസുകൾ പരിഗണിച്ചു. പത്ത് പരാതികൾ തീർപ്പാക്കി. 61 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാനായി മാറ്റി. മൂന്ന് കേസുകളിൽ സിപാസ് പുതുപ്പള്ളി, ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി, എരുമേലി പോലീസ് സ്റ്റേഷൻ എന്നിവരിൽനിന്ന് റിപ്പോർട്ട് തേടി. അഭിഭാഷകരായ സി. കെ.സുരേന്ദ്രൻ, സി. എ. ജോസ്, ഷൈനി ഗോപി, കമ്മിഷൻ സി. ഐ. ജോസ് കുര്യൻ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.