Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 12:48 IST
Share News :
തൊടുപുഴ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്കെത്തിയ ഐ.എന്‍.ടി.യു.സി നേതാവ് സ്റ്റേജില്‍ കയറി അധ്യക്ഷന്റ കസേര കയ്യടക്കിയത് വിവാദമായി. സംഘാടകരുടേയോ നേതൃത്വത്തിന്റെയോ അനുവാദമില്ലാതെ സ്റ്റേജില്‍ കയറി അധ്യക്ഷന്‍ ഇരിക്കേണ്ട കസേരയില്‍ ഇരുന്നതിനെ വേദിയില്‍ ഉണ്ടായിരുന്ന ഡി.സി.സി ഭാരവാഹി ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ ഐ.എന്‍.ടി.യു.സി നേതാവ് ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷത്തിനൊപ്പം കയ്യേറ്റ ശ്രമവും നടത്തിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. സംഭവത്തില്‍ ഐ.എന്‍.ടി.യു.സി നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സംഭവം. നഗരത്തിലെ ഒരു ഹോട്ടലില്‍ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങ്. യോഗം ആരംഭിച്ച് ഏറെ നേരം കഴിഞ്ഞെത്തിയ ഐ.എന്‍.ടി.യു.സി നേതാവ് നേരെ സ്‌റ്റേജിലേക്കാണ് കയറിയത്. ഈ സമയം അധ്യക്ഷനായിരുന്ന ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പ്രസിഗിക്കുകയായിരുന്നു. സ്റ്റേജില്‍ കയറിയ നേതാവ് അധ്യക്ഷന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ഈ സമയം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ്, ഡി.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ഡി. അര്‍ജുനന്‍ എന്നിവരാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിക്ക് താഴെ ഇരിക്കുമ്പോഴാണ് ഐ.എന്‍.ടി.യു.സി നേതാവ് ഭാരവാഹികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറി നേരെ കിട്ടിയ സീറ്റില്‍ ഇരിപ്പുറപ്പിച്ചത്. ഇത് അധ്യക്ഷന്റെ കസേരയാണെന്ന് ഡി.സി.സി സെക്രട്ടറി പറഞ്ഞതോടെ ക്ഷുഭിതനായ നേതാവ് തനിക്ക് പാര്‍ട്ടിയില്‍ നാല്‍പത് വര്‍ഷത്തെ പാരമ്പര്യം ഉണ്ടെന്നും മറ്റും പറഞ്ഞാണ് ഇറങ്ങി പോയത്. ഇതിന് ശേഷം സ്റ്റേജിനു പുറത്തെത്തിയ നേതാവ് ഇവിടെ എത്തിയ ഡി.സി.സി ജന സെക്രട്ടറി എം.ഡി അര്‍ജുനനു നേരെ അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും നടത്തി. മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിത്. ഇതിനിടെ ഐ.എന്‍.ടി.യു.സി നേതാവിനെതിരെ അനധികൃത പിരിവിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നതായും ഇതിനെതിരെ നടപടി വേണമെന്നുമാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
Follow us on :
More in Related News
Please select your location.