Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 18:17 IST
Share News :
വൈക്കം: ആയാംകുടി - കല്ലറ റോഡിൽ പുത്തൻപളളിക്കും കല്ലറ ജംഗ്ഷനും ഇടയിലുള്ള ഭാഗത്തെ റോഡ് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഒക്‌ടോബർ 23 മുതൽ 26 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കോട്ടയം പൊതുമരാമത്ത് വകുപ്പ് മെയിന്റനൻസ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുറുപ്പന്തറയിൽനിന്നു കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ തച്ചേരിമുട്ട് കുരിശുപളളി കവലയിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് തറയത്താഴം വഴി കല്ലറ കുരിശുപള്ളി വഴിയും, കടുത്തുരുത്തി ഭാഗത്തുനിന്നു കല്ലറയ്ക്കു പോകേണ്ട വാഹനങ്ങൾ പുത്തൻപള്ളി ജംഗ്ഷനിൽനിന്ന് ഇടത്തേയ്ക്കു തിരിഞ്ഞ് കല്ലറ കുരിശുപളളി ജംഗ്ഷൻ വഴിയും, ചേർത്തല ഭാഗത്തുനിന്നു കുറുപ്പന്തറ വഴി പോകേണ്ട വാഹനങ്ങൾ നീണ്ടൂർ വില്ലേജ് ഹാൾ മാഞ്ഞൂർ സൗത്ത് വഴിയും തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.