Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 15:35 IST
Share News :
മറവൻതുരുത്ത്: കോൺഗ്രസ് മറവൻതുരുത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റോഡുകൾ ഗതാഗതയോഗ്യമാക്കുക, വഴി വിളക്കുകൾ തെളിയിക്കുക, ഭവന പദ്ധതിയും തൊഴിലുറപ്പിലേയും പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടി സംഘടിപ്പിച്ചത്. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ കെ. തോട്ടുപുറം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു, അക്കരപ്പാടം ശശി, നന്തിയോട് ബഷീർ, അഡ്വ. പി.വി.സുരേന്ദ്രൻ, കെ.എസ്. നാരായണൻ നായർ പോൾ തോമസ് ,എം.ശശി, കെ. സജീവൻ,ബാബു പൂവനേഴത്ത്, ഷൈൻ പ്രകാശ്, പി.വി. പത്മ നന്ദൻ, വി.ആർ. അനുരുദ്ധൻ,സുഭഗൻ കൊട്ടൂരത്തിൽ, മജിത ലാൽജി, ബിന്ദു പ്രദീപ്, ഗീത ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. അശോകൻ കുമ്പേൽ, ബിനുമോൻ,റെജി തോമസ്, അനിൽകുമാർ അനിഴം, പി.കെ. രാജൻ, പി.ആർ. തിലകൻ, ഫിലിപ്പ് മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രതിക്ഷേധ മാർച്ചിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.