Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 12:24 IST
Share News :
എടപ്പാള്‍ : എടപ്പാള്‍ ഗവ. ഐ.ടി.ഐ.യില്‍ സോളാര്‍ ടെക്‌നിഷ്യന്‍ (ഇലക്ട്രിക്കല്‍) ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തില്‍ നിന്നും നിയമനം നടത്തുന്നു. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. യോഗ്യതയുളളവര്‍ ഒക്ടോബര്‍ 29ന് രാവിലെ 10 ന് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് എടപ്പാള്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 7558852185, 8547954104.
Follow us on :
Tags:
Please select your location.