Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 18:25 IST
Share News :
തൊടുപുഴ: കഞ്ഞിക്കുഴി നങ്കിസിറ്റി ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തുന്ന 35-ാമത് ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 മുതല്‍ 30 വരെയാണ് കലോത്സവം. 26-ന് രാവിലെ ഒന്‍പതിന് കഞ്ഞിക്കുഴി ടൗണില്‍ വിളംബര ജാഥ നടക്കും. കഞ്ഞിക്കുഴി പോലീസ് സി.ഐ ജി.അനൂപ് ഫ്ളാഗോഫ് ചെയ്യും. തുടര്‍ന്ന് നങ്കിസിറ്റി സ്കൂളിലെ പ്രധാന വേദിയില്‍ 11-ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് കലോത്സവം ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് വയലില്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവ വിജയികളെ അനുമോദിക്കും. 27-നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഏഴ് സബ് ജില്ലകളില്‍ നിന്നായി 4500 കുട്ടികള്‍ പങ്കെടുക്കും. മത്സരത്തിനെത്തുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും താമസിക്കുന്നതിനും വാഹന പാര്‍ക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം നല്‍കുന്നതിനും ക്രമീകരണമായി. ആവശ്യപ്പെടുന്നവര്‍ക്ക് വാഹന സൗകര്യവും സംഘാടക സമിതി ഒരുക്കും. 30-ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജിമ്മി മറ്റത്തിപ്പാറ, ഇടുക്കി ഡി.പി.സി എ.എം.ഷാജഹാന്, തൊടുപുഴ ബി.പി.സി എം.ആര്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.