Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാർത്ഥികൾക്കുള്ള കാഷ് അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 10 ന്

06 Sep 2024 17:12 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികള്‍ക്ക് നല്കുന്ന വിദ്യാദ്യാസ അവാര്‍ഡിൻ്റെ വിതരണോദ്ഘാടനം സെപ്റ്റംബര്‍ 10 ന് രാവിലെ ഒമ്പതിന് കുമരകം സാംസ്‌കാരികനിലയത്തില്‍ നടക്കും.  

സഹകരണ-തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും.

ബോര്‍ഡ് അംഗങ്ങളായ കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, കമ്മീഷണര്‍ എന്‍.എസ്. ശ്രീലു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു, മറ്റു ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, മത്സ്യത്തൊഴിലാളി-അനുബന്ധത്തൊഴിലാളി സംഘടനാനേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.

2023-2024 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂള്‍ തലങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളാണ് നല്‍കുന്നത്

Follow us on :

More in Related News