Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരമറ്റം സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

17 Jan 2025 19:21 IST

ജേർണലിസ്റ്റ്

Share News :




തൊടുപുഴ: പുഴയോരം റസിഡൻസ് അസോസിയേഷനും എക്സൈസ് വകുപ്പും സംയുക്തമായി

കാഞ്ഞിരമറ്റം ഗവ. ഹൈ 

സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ശ്യാം പി.ആർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.ജി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ ക്ലാസ് നയിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി എ പ്രസിഡൻ്റ് ഡോ. സോമശേഖരൻ സി.ജി, ടി.ജി സജീവ് കുമാർ, സുരേഷ് ബാബു എൻ എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News