Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന കർഷക അവാർഡ് ; മലപ്പുറം ജില്ലയ്ക്ക് വിവിധ ഇനങ്ങളിലായി 10 അവാർഡുകൾ

14 Aug 2025 14:20 IST

Jithu Vijay

Share News :

മലപ്പുറം : ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് വിവിധ ഇനങ്ങളിലായി 10 അവാർഡുകൾ ലഭിച്ചു.


മികച്ച കൃഷി ഭവൻ - താനാളൂർ കൃഷിഭവൻ, മികച്ച തേനീച്ച കർഷകൻ - ഉമറലി ശിഹാബ് ടി.എ, മികച്ച കൃഷിക്കൂട്ടം- (ഉത്പാദന മേഖല) വെളളൂർ കൃഷിക്കൂട്ടം, മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി – പി. എസ്. സ്റ്റെയ്ൻസ്, മികച്ച സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് – ചുങ്കത്തറ എസ്.സി.ബി, മികച്ച സ്കൂൾ -(രണ്ടാം സ്ഥാനം) - എ.എം.എം.എൽ. പി. സ്കൂൾ, പുളിക്കൽ, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ (രണ്ടാംസ്ഥാനം) - എം. വി വിനയൻ പെരുമ്പടപ്പ്, മികച്ച കൃഷി അസിസ്റ്റന്റ് (രണ്ടാംസ്ഥാനം) – കെ. കെ.ജാഫർ വാഴയൂർ, മികച്ച ജില്ലാ കൃഷി ഓഫീസർ - ടി. പി അബ്ദുൾ മജീദ്, മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ - പി. ശ്രീലേഖ. 2024-25 വർഷത്തെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ നിർണയിച്ചിട്ടുളളത്.


സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തിരഞ്ഞെടുത്ത താനാളൂർ കൃഷിഭവൻ ‘കൃഷിസമൃദ്ധി’ പദ്ധതി ഏറെ ജനകീയമായി നടപ്പിലാക്കി, കേരളഗ്രോ ബ്രാൻഡിംഗ് ചെയ്ത് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പ്രധാന പങ്ക് വഹിച്ചു. വിള ആരോഗ്യ കേന്ദ്രം മുഖേന ചെടിയുടെ രോഗകീടങ്ങൾ സ്ഥിരീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൃഷിഭവനിൽ സജ്ജീകരിച്ചു. മണ്ണ് പരിശോധന യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. 


മുപ്പത്തിയേഴ് വയസ്സുള്ള എം.ബി.എ ബിരുദധാരിയായ ഉമറലി ശിഹാബിന് സ്വന്തമായി 1500-ൽപ്പരം തേനീച്ചകൂടുകളുണ്ട്. 16 ഇനം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും തേനീച്ചക്കൂടും തേനും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത് കണക്കിലെടുത്താണ് മികച്ച തേനീച്ച കർഷകൻ അവാർഡ് ലഭിച്ചത്. 


മികച്ച ഉത്പാദന മേഖല കൃഷി ക്കൂട്ടമായി തിരഞ്ഞെടുത്തത് പൂക്കോട്ടൂർ കൃഷിഭവൻ പരിധിയിലെ വെളളൂർ കൃഷിക്കൂട്ടത്തെയാണ്. 20 വർഷമായി കാർഷിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഈ കൂട്ടായ്മ കഴിഞ്ഞ 2 വർഷമായി കൃഷിക്കൂട്ടമായി പ്രവർത്തിച്ചു വരുന്നു. 25 ഏക്കർ വരുന്ന കൃഷിയിൽ 12 ഏക്കറോളം വെളളൂർ കുമ്പളം, 6000 എണ്ണം നേന്ത്രവാഴ എന്നിവയാണുളളത്. കൂടാതെ ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, തീറ്റപ്പുല്ല്, നെല്ല് എന്നിവയുമുണ്ട്. ലോക്കൽ മാർക്കറ്റിലും കയറ്റുമതി സ്ഥാപനങ്ങളിലും പഴം, പച്ചക്കറി വില്പനയും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് ഇത്.

Follow us on :

More in Related News