Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 20:20 IST
Share News :
കടുത്തുരുത്തി:കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ കരൾ സ്പർശം പദ്ധതിയുടെ ഭാഗമായിട്ടുള്ള ആരോഗ്യ ബോധവത്കരണ സെമിനാർ ഞായറാഴ്ച രാവിലെ 9 ന് തലയോലപ്പറമ്പ് സിഎച്ച്സി യിൽ വെച്ച് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു അധ്യക്ഷയാകും.
കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. കെ. സന്ദേശിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം സെമിനാറിനും തുടർന്നുള്ള പരിശോധയ്ക്കും നേതൃത്വം നൽകും. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സെലീനാമ്മ ജോർജ്, സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ബിജു, ബ്ലോക്ക് ഭരണസമിതി അംഗങ്ങൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് പി വി സുനിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.