Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 22:20 IST
Share News :
വൈക്കം : ജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാർ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം സംസ്ഥാന സർക്കാരിന് കനത്ത സാമ്പത്തിക ആഘാതം സൃഷ്ടിച്ചിരിക്കുകയാണെന്നും വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കെ ജി ഒ എഫ് 29-ാം കോട്ടയം ജില്ല സമ്മേളനത്തിൻ്റെ സമാപന സമ്മേളനം വൈക്കം ഇണ്ടംതുരുത്തി മനയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ എം. ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. മികച്ച വിജ്ഞാന വ്യാപന ഉദ്യോഗസ്ഥനുള്ള ബോണി മാനുവൽ അവാർഡ് വിതരണം സി കെ ആശ എം എൽ എ നിർവഹിച്ചു. പ്രതിനിധി സമ്മേളനം സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു ഉത്ഘാടനം ചെയ്തു. വിവിധ കലാ സാംസ്‌കാരിക മത്സര വിജയികൾക്കുള്ള ഉപഹാരം എം.പി സന്തോഷ് കുമാർ വിതരണം ചെയ്തു.. കെ ജി ഒ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി എം ഹാരിസ് സംഘടന റിപ്പോർട്ട്, ജില്ല സെക്രട്ടറി മുഹമ്മദ് അൻസീം പ്രവർത്തന റിപ്പോർട്ട് എന്നിവയും, ശില്പ ബാലചന്ദ്രൻ, എൽദോ മാർക്കോസ് എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. പി സുമോദ്, സമര സമിതി കൺവീനർ എൻ. അനിൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബി. എസ് ഹരീഷ്, സംസ്ഥാന സെക്രട്ടറി കെ. ബി ബിജുക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം റെജിമോൾ തോമസ്, സംഘാടക സമിതി കൺവീനർ ഡോ. അഖിൽ ശ്യാം .ബി
സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഡെന്നിസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഡോ. ബി അജയകുമാർ (പ്രസിഡൻ്റ്), ഡോ. മിനി ജോസഫ് പ്ലാക്കാല, എൽദോ മാർക്കോസ്
(വൈസ് പ്രസിഡന്റ് മാർ), മുഹമ്മദ് അൻസീം
(സെക്രട്ടറി), അഖിൽ കെ രാജു, മനു കൃഷ്ണൻ
(ജോയിന്റ് സെക്രട്ടറിമാർ), എം. വി കണ്ണൻ (
ട്രഷറർ), ഡോ. ആതിര ജോർജ് (വനിതാ കമ്മിറ്റി പ്രസിഡന്റ്), ഡോ.സുസ്മിത ശശിധരൻ
(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.