Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 16:26 IST
Share News :
തലയോലപ്പറമ്പ്: ആധുനികവൽക്കരിച്ച് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി രണ്ടു വർഷം മുമ്പ് കുത്തിപ്പൊളിച്ച വടയാർ - ചന്തപ്പാലം -മുളക്കുളം റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിക്ഷേധിച്ച് വ്യാപാരികൾ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.111 കോടി രൂപ വിനിയോഗിച്ച് കെ. എസ്. ടി.പിയാണ് 23 കിലോമീറ്റർ ദൂരം വരുന്ന റോഡ് നിർമ്മിക്കുന്നത്.കഴിഞ്ഞ നവംബറിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കരാർ ഉണ്ടായിരുന്നെങ്കിലും റോഡിൻ്റെ ഭൂരിഭാഗവും നിർമ്മാണം പാതിവഴിയിൽ നിലച്ച് കിടക്കുന്നതിനാൽ ഗതാഗത തിരക്കെറിയ റോഡിൽ പല ഭാഗത്തും കാൽനടയാത്ര പോലും അസാധ്യമാണ്. റോഡ് നിർമ്മാണം നിലച്ചതിലും അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളൂർ, മിഠായിക്കുന്നം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. വെള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.വെള്ളൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.ജെ മാത്യൂ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളൂർ പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ വ്യാപാരികളും പ്രദേശവാസികളുമടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.