Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 18:40 IST
Share News :
മലപ്പുറം : ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ തുടങ്ങി നിരവധി പേര്‍ക്ക് പദ്ധതികൊണ്ട് പ്രയോജനം ലഭിച്ചതായി കലക്ടര്‍ പറഞ്ഞു. കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 1500 വളന്റിയര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കും. കൂടുതല്‍ മേഖലകളില്‍ കെയര്‍ വളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
അസി. കലക്ടര്‍ വി.എം ആര്യ, വനിത-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കെ.വി ആശാമോള്‍, സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രന്റ് വി.വി സതീദേവി, സോഷ്യല്‍ വര്‍ക്കര്‍ വിജില, ട്രോമ കെയര്‍ ജില്ലാ ട്രഷറര്‍ ഫാറൂഖ് അഷ്‌റഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.