Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 14:31 IST
Share News :
തൊഴിലുറപ്പ് മേഖലയിലെപ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എൻ ആർ ഈ ജി വർക്കേഴ്സ് യൂണിയൻ വെള്ളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ എസ്ബിഐക്ക് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി
തൊഴിലുറപ്പ് കൂലി 500 രൂപയാക്കുക, NMMSഅപാതകൾ പരിഹരിക്കുക, കാർഷിക മേഖലയിൽ തുടർ പ്രോജക്റ്റുകൾ അനുവദിക്കുക, മൂന്നുവർഷം മുമ്പ് പ്രവർത്തി ചെയ്ത സ്ഥലത്തെ പ്രവൃത്തി അനുവദിക്കു എന്ന നിയമംപിൻവലിക്കുക, സോഷ്യൽ ഓഡിറ്റ് ടീമിന്റെ അന്യായമായ നടപടികൾ അവസാനിപ്പിക്കുക.തുടങ്ങിതൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തുകേന്ദ്രസർക്കാർ സ്ഥാപനമായ വെള്ളൂർ സ്റ്റേറ്റ് ബാങ്കിലേക്ക് പ്രതിഷേധ ധർണ നടത്തി.പ്രതിഷേധ ധർണ്ണഎൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് ജയാ അനിൽ ഉദ്ഘാടനം ചെയ്തു വെള്ളൂർ മേഖലാ പ്രസിഡന്റ് ഷിജി സജി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സണ്ണി ലോക്കൽ കമ്മറ്റി സെക്രട്ടറി ടിവി രാജൻ.എന്നിവർ സംസാരിച്ചുവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുംവെള്ളൂർ മേഖലാ സെക്രട്ടറിയുമായ ആർ നികിതകുമാർ സ്വാഗതവു വാർഡ് മെമ്പർ സച്ചിൻ കെ എസ് നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.