Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റി 10 ലക്ഷം രൂപ നൽകും.

08 Aug 2024 11:14 IST

ENLIGHT REPORTER KODAKARA

Share News :

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റി

10 ലക്ഷം രൂപ നൽകും.

പുതുക്കാട്.വയനാട് പ്രകൃതിദുരന്ത പുനരധിവാസത്തിനായി കൊടകര ബ്ലോക്കിലെ പെൻഷൻ കാർ പത്ത്ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് നൽകും. ബ്ലോക്ക് പ്രസിഡണ്ട് ടി.ബാലകൃഷ്ണമേനോന്റെ അധ്യക്ഷതയിൽ പുതുക്കാട് പെൻഷൻ ഭവനിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് ഭാരവാഹികളിൽനിന്നും യൂണിറ്റ് ഫണ്ടിൽ നിന്നും ആദ്യ ഗഡുവായി നൽകുന്ന ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ യുടെ ചെക്ക് പുതുക്കാട് ട്രഷറി ഓഫീസർക്ക് യൂണിയൻ ഭാരവാഹി കൾ കൈമാറും. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് പിതങ്കം ടീച്ചർ, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമൻ സെക്രട്ടറി കെ.വി.രാമകൃഷ്ണൻ, കെ.ഒ.പൊറിഞ്ചു, ടി.എ. വേലായുധൻ, കെ.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News