Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി എസ് സുനിൽകുമാറിനെ സന്ദർശിച്ചു

24 Jul 2024 10:32 IST

Anvar Kaitharam

Share News :

പി എസ് സുനിൽകുമാറിനെ സന്ദർശിച്ചു


ചെറായി: ഭീകരവാദ സംഘടനകൾ പ്രവർത്തിക്കുന്ന ശൈലിയിൽ നിന്നും വൈപ്പിനിലെ സിപിഎം പിൻതിരിയണമെന്ന് സിപിഐ സംസ്ഥാന കൗൺസിലംഗവും മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി രഘുവരൻ പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ് കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യതൊഴിലാളി ഫെഡറേഷൻ വൈപ്പിൻ മണ്ഡലം സെക്രട്ടറി പി എസ് സുനിൽകുമാറിനെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വധിക്കണമെന്ന ഉദ്ദേശത്തോടെ ഇത് രണ്ടാം തവണയാണ് സുനിൽകുമാറിനെ ആക്രമിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതിരിക്കെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് നിരന്തരം മറ്റു പാർട്ടികൾക്കെതിരെ ഈ ശൈലി ഉപയോഗിച്ചു വരുകയാണ്. ഏരിയാ നേതൃത്വത്തിൻ്റെ അറിവോടെയാണ് ആക്രമണങ്ങൾ അരങ്ങേറുന്നത്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുന്നതിലെ വെപ്രാളമാണ് സിപിഐ വൈപ്പിൻ കരയിൽ കാട്ടിക്കൂട്ടുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിക്ഷേധം ഇതിനെതിരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സുനിൽകുമാറിനെ ആക്രമിച്ച പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ പി വിശ്വനാഥൻ, മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജില്ലാ സെക്രട്ടറി വി ഒ ജോണി, ജില്ലാ പ്രസിഡൻ്റ് പി ജെ കുശൻ, ടി എം പവിത്രൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Follow us on :

More in Related News