Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 08:07 IST
Share News :
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്യാത്രയാകുന്ന ആദ്യ ഹജ്ജ് സംഘത്തിലെ ഹാജറ പേരക്കുട്ടി ഐഷക്ക് മുത്തം നൽകുന്നുരതീഷ് ഭാസ്കർ
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് 278 തീർഥാടകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജിനായി ജിദ്ദയിലേക്ക് യാത്ര തിരിച്ചു. 279 പേരാണ് പോകേണ്ടിയിരുന്നതെങ്കിലും ഒരാളുടെ യാത്ര റദ്ദായതായി ഹജ്ജ് സെൽ ഓഫിസർ പറഞ്ഞു.
സൗദി എയർലൈൻസിന്റെ എസ്.സി 3783 നമ്പർ വിമാനത്തിൽ 150 പുരുഷന്മാരും 128 സ്ത്രീകളുമാണ് യാത്രതിരിച്ചത്. ഇതേ വിമാനത്തിൽ തീർഥാടകർക്ക് ഗൈഡായി കേരള പൊലീസിൽ നിന്നുള്ള മൂവാറ്റുപുഴ സ്വദേശി പി.എ. മനാഫും യാത്രതിരിച്ചു.
ആദ്യവിമാനത്തിൽ യാത്ര തിരിക്കേണ്ട ഹാജിമാർ സഞ്ചരിച്ച ബസ് രാവിലെ എട്ടിന് ക്യാമ്പ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, അൻവർ സാദത്ത് എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ എ. സഫർ കയാൽ, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംങ്ങളായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, മുൻ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, എച്ച്. മുസമ്മിൽ ഹാജി, സി. ഹൈദ്രോസ് ഹാജി, മുഹമ്മദ്കുഞ്ഞ് മുച്ചത്ത്, നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ സലീം, ഹജ്ജ് സ്പെഷൽ ഓഫിസർ യു. അബ്ദുൽ കരീം, സിയാൽ ഡയറക്ടർ ജി. മനു, സൗദി എയർലൈൻസ് സ്റ്റേഷൻ ഇൻചാർജ് എസ്. സ്മിത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്യാമ്പിൽ നടന്ന പ്രാർഥന സംഗമത്തിന് തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി നേതൃത്വം നൽകി. ഹജ്ജ് സെൽ ഓഫിസർ എം.എൻ. ഷാജി ഹാജിമാർക്ക് ക്ലാസെടുത്തു.
Follow us on :
Tags:
More in Related News
Please select your location.